ഉമ്മറത്തിരുന്നു ബ്ലോഗിലേക്കുള്ള പുതിയ എഴുത്തിലാർന്നു. ഒട്ടും പ്ലാൻ ചെയ്യാതെ പോയ ഒരു കോയമ്പത്തൂർ യാത്രയാണ് വിഷയം. എഴുതി വന്നു ഞാൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിനില്ക്കുമ്പോളാണ് അത് സംഭവിച്ചത്. ഉമ്മറത്ത് അമ്മയോട് വർത്താനം പറഞ്ഞിരുന്ന ഒരു ചേച്ചി പെട്ടന്നൊരു ചോദ്യം ” നീതുനെ കൊടുക്കുന്നുണ്ടോ “?? ഞാൻ എഴുത്ത് നിർത്തി. ഇതു ഞാൻ എവിടെയോ കേട്ടിട്ടുണ്ട്. ” ചേച്ചി പഴയ സാധനങ്ങൾ കൊടുക്കാനുണ്ടോ?? “…യെസ് , അതുതന്നെ. !!! വിൽക്കുക… വിൽപ്പനചരക്ക്… ചരക്ക്…. കച്ചവടം…. അങ്ങനെ ഒരൊറ്റContinue reading “Am not for sale!”
Category Archives: Uncategorized
ഏകജാലകം
പത്താം ക്ലാസ്സിലെ റിസൾട്ട് വന്നിരിക്കുന്നു.ഇതു വരെയുള്ള പോലെയല്ലഇനി നമുക്ക് എല്ലാ വിഷയങ്ങളും അവീൽ പരുവത്തിൽ പഠിക്കേണ്ടതില്ല. പപ്പടം വേണ്ടവർക്ക് അത് മാത്രം വാങ്ങാം. അല്ല ഇനി കാളൻ ആണ് വേണ്ടതെങ്കിൽ അതും കിട്ടും. ഇതൊന്നും വേണ്ട കൂട്ടികഴിക്കാൻ കൂട്ട്കറി മാത്രം മതിയെങ്കിൽ അതും കിട്ടും.പക്ഷെ മിക്കവാറും നമ്മുടെ പ്ലസവൺ പ്രവേശനം അവീൽ പരുവം ആണ്. കൊറച്ചു ട്രെൻഡ്കൾ നോക്കാം. A+ ന്റെ എണ്ണം അനുസരിച്ചാണ് ഗ്രൂപ്പുകൾ നിശ്ചയിക്കുന്നത്. അതിന്റെ Hierarchy ഇപ്രകാരം :6 മുതൽ 10 A+Continue reading “ഏകജാലകം”
കല്ല്യാണകോഴ്സ്
പഴയ കൂട്ടുകാരും കല്യാണവീട്ടിലെ അമ്മായിമാരും അമ്മച്ചിമാരും എല്ലാം സ്ഥിരം ചോദിക്കുന്ന രണ്ട് ചോദ്യങ്ങൾ ഉണ്ട് 1. എന്താ ചെയ്യുന്നേ ഇപ്പൊ? പഠിപ്പൊക്കെ കഴിഞ്ഞോ?? ലെ ഞാൻ : ഇല്ലാ… ഞാൻ PG ചെയ്യാണ്. 2. അപ്പൊ ഇനിയെന്താ ചെയ്യണേ… കല്യാണം അല്ലെ??? ലെ ഞാൻ : ( വെറുതെ ചിരിക്കുന്നു ) എന്നിട്ട് ആലോചിക്കുന്നു ” PG.. അഥവാ പോസ്റ്റ് ഗ്രാജുവേഷൻ… അതു കഴിഞ്ഞ നമ്മടെ നാട്ടിലെ പെൺകുട്ടികൾ പഠിക്കുന്ന അടുത്ത കോഴ്സ് ആണോ കല്യാണം????? ”Continue reading “കല്ല്യാണകോഴ്സ്”
A+ കഥ
പണ്ടൊക്കെ sslc റിസൾട്ട് വന്നാ” ജയിച്ചോ “എന്നാണ് ചോദ്യം. ഇന്നിപ്പോ ജയിക്കാൻ വെല്യേ പണി ഇല്ല..അപ്പൊ ചോദ്യം ഇതാണ്..” എത്ര A+ ഉണ്ട്?? “ ഫുൾ A+ ആണെങ്കി പിന്നെ പറയണ്ട… ഒരു രണ്ട് മാസം ട്രോഫി വാങ്ങാൻ നടക്കാം (അനുഭവം ഗുരു…. അന്ന് വാങ്ങി വെച്ച ട്രോഫികൾ ഉമ്മറത്തെ ഷെൽഫിൽ ഇരുന്നു എന്നെ കൊഞ്ഞനം കുത്താറുണ്ട് ) അപ്പൊ ഈ A+ ഇല്ലാത്തൊരോ???????? ആര് നോക്കാൻ ലെ.. A+ ട്രോഫി വിതരണം ഇന്നൊരു ട്രെൻഡ് ആണ്.Continue reading “A+ കഥ”