ഏകജാലകം

പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്നിരിക്കുന്നു.
ഇതു വരെയുള്ള പോലെയല്ല
ഇനി നമുക്ക് എല്ലാ വിഷയങ്ങളും അവീൽ പരുവത്തിൽ പഠിക്കേണ്ടതില്ല. പപ്പടം വേണ്ടവർക്ക് അത് മാത്രം വാങ്ങാം. അല്ല ഇനി കാളൻ ആണ് വേണ്ടതെങ്കിൽ അതും കിട്ടും. ഇതൊന്നും വേണ്ട കൂട്ടികഴിക്കാൻ കൂട്ട്കറി മാത്രം മതിയെങ്കിൽ അതും കിട്ടും.
പക്ഷെ മിക്കവാറും നമ്മുടെ പ്ലസവൺ പ്രവേശനം അവീൽ പരുവം ആണ്. കൊറച്ചു ട്രെൻഡ്കൾ നോക്കാം.

 1. A+ ന്റെ എണ്ണം അനുസരിച്ചാണ് ഗ്രൂപ്പുകൾ നിശ്ചയിക്കുന്നത്. അതിന്റെ Hierarchy ഇപ്രകാരം :
  6 മുതൽ 10 A+ വരെ കിട്ടിയവർ – സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്
  3 മുതൽ 7 A+ വരെ കിട്ടിയവർ : കോമേഴ്‌സ്
  കാര്യമായി A + ഒന്നും കിട്ടാത്തവർ : ഹ്യൂമാനിറ്റിസ്.( ഇതിൽ പെടാത്തവർ ഉണ്ട്. വിരലിൽ എണ്ണാവുന്നവർ മാത്രം )
 2. അഭിമാനപ്രശ്നം :
  കുട്ടികൾ എടുക്കുന്ന ഗ്രൂപ്പുകൾ കുടുംബത്തിന്റെ അഭിമാനപ്രശ്നമാണ്. അതിനാൽ Hierarchy യിൽ മുന്നിൽ നിൽക്കുന്ന സയൻസ് ഗ്രൂപ്പിനോടാണ് പൊതുവെ അഭിമാനികൾക്ക് പ്രിയം.

കോമേഴ്‌സ് നു ഒരു മീഡിയം അഭിമാനം ഉണ്ട്

ഹ്യൂമാനിറ്റിസ് പാവം…. അഭിമാനം എന്ന കാറ്റഗറി വിട്ടു അപമാനം ആയി Marginalized ചെയ്യപ്പെടുന്നു.

 1. അയൽക്കാരൻ എഫക്ട് : അപ്പുറത്തെ ബാലന്റെ മോള് സയൻസാ… ഇയ്യും സയൻസ് പഠിച്ച മതി. അല്ലെങ്കി ഇനി ഓർടെ മോത്ത് ങ്ങനെ നോക്കും….

ഈ എഫക്ട് മലയാളികളുടെ എല്ലാ പ്രവൃത്തിയിലേയും പൊതു ഘടകം ആണ്.

 1. കമ്പ്യൂട്ടർ സെന്ററിലെ അല്ലെങ്കിൽ അക്ഷയയിലെ ചേട്ടൻ / ചേച്ചി എഫക്ട് :
  ഇതൊരു തമാശയുള്ള എഫക്ട് ആണ്. റിസൾട്ട്‌ വന്നാൽ ഏകജാലകം അപേക്ഷിക്കാനുള്ള പോക്ക്. അതൊന്നു കാണണം. പൂരത്തിന് പോയ കാണാൻ പറ്റില്ല ഇങ്ങനെ ആൾക്കാരെ.
  മിക്കവാറും സമ്പൂർണ്ണ പരിചയസമ്പന്നരായ കമ്പ്യൂട്ടർ സെന്ററിലെ ചേച്ചി /ചേട്ടൻ തിരക്ക് കാരണം ഒരു 10 ഓപ്ഷൻ അതിയായ വിനയത്തോടെ ആദ്യം തന്നെ സെലക്ട്‌ ചെയ്തു വെക്കുന്നു, എന്നിട്ട് എല്ലാരും ഇങ്ങനൊക്കെ കൊടുത്തെ ഇതു പോരെ എന്നൊരു ചോദ്യം. തിരക്കും ബഹളവും കാരണം ഒന്ന് കണ്ണോടിച്ചു ആ മതി ചേട്ടാ എന്നൊരു ഉത്തരം.

ഇതൊക്കെയാണ് ചുരുക്കത്തിൽ നമ്മുടെ ഏകജാലകം.

ഇനി ഇതൊന്നും അല്ലാത്ത ട്രെൻഡ്കൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ്‌ ബോക്സിൽ ചേർക്കാം.( ഒരു സ്കോപ്പ് എഫക്ട് കൂടെ ഉണ്ട്. പക്ഷെ അതിനെക്കുറിച്ചു ഒരു ഡീറ്റൈൽഡ് ക്ലാസ്സ്‌ തന്നെ വേണ്ടി വരും. )

ഈ കടമ്പകൾ എല്ലാം കടന്നു വന്ന ഒരു വിദ്യാർത്ഥി എന്ന നിലക്ക്, എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങൾ പറയാം :

 • മുകളിൽ പറഞ്ഞ നാല് ട്രെൻഡ്കൾക്കനുസരിച്ചു പ്ലസ് വൺ പ്രവേശനത്തിനു പോവാതിരിക്കുക
 • ആദ്യം തന്നെ നിങ്ങളുടെ താല്പര്യം എന്തിലെന്നു മനസ്സിലാക്കുക. ഓരോ വിഷയത്തിനും അതിന്റെതായ പ്രധാന്യം ഉണ്ട്. നിങ്ങൾക്ക് ചരിത്രവും ഭൂമിശാസ്ത്രവും ആണ് താല്പര്യമുള്ള വിഷയമെങ്കിൽ സയൻസ്നു പിന്നാലെ പോവാതിരിക്കുക. ബിസിനസ്സ് ആണ് ഇഷ്ടമെങ്കിൽ കോമേഴ്‌സ് എടുക്കാം. അല്ല ശാസ്ത്രവിഷയങ്ങളിൽ ആണ് താല്പര്യം എങ്കിൽ സയൻസ് എടുക്കാം.
  ആദ്യം വേണ്ടത് നിങ്ങളുടെ interest സ്വയം മനസ്സിലാക്കുക എന്നതാണ്.
  ഓരോ ഗ്രൂപ്പ്‌നെ കുറിച്ചും നിങ്ങൾക്ക് അറിവില്ലെങ്കിൽ, പരിചയമുള്ള ചേച്ചിയോടോ ചേട്ടനോടോ അല്ലെങ്കിൽ നിങ്ങളുടെ അധ്യാപകരോടോ അതതു വിഷയങ്ങളെ പറ്റി ചോദിച്ചു മനസിലാക്കുക.
 • രക്ഷിതാക്കളോ അല്ലെങ്കിൽ കുടുംബക്കാരോ പറയുന്നതല്ല… നിങ്ങളുടെ താല്പര്യമാണ് പ്രധാനം.
 • താല്പര്യമുള്ള ഗ്രുപ്പുകൾ ഏതൊക്കെ സ്കൂളുകളിൽ ഉണ്ടെന്നു മനസ്സിലാക്കി നിങ്ങളുടേതായ ഒരു ലിസ്റ്റ് ആദ്യമേ തയ്യാറാക്കി വെക്കുക.
 • സയൻസിൽ തന്നെ കമ്പ്യൂട്ടർ സയൻസ്, ബയോളജി സയൻസ് എന്നിങ്ങനെ ഒരുപാടു വേർതിരിവുണ്ട്( പത്തോളം ഗ്രുപ്പുകൾ സയൻസ് വിഷയത്തിൽ ഉണ്ടെന്നു കരുതുന്നു.)കോമേഴ്‌സ് ആണങ്കിൽ കമ്പ്യൂട്ടർ കോമേഴ്‌സ്, മാത്‍സ് കോമേഴ്‌സ് എന്ന് തുടങ്ങി വേറെയും ഒരുപാടു കോമ്പിനേഷൻ ഉണ്ട്. ഓരോ സ്കൂളുകളിലും വ്യത്യാസം ഉണ്ടായിരിക്കും. മാത്‍സ് പഠിക്കാൻ ഇഷ്ടമില്ലാതെ കോമേഴ്‌സ് എടുത്തു കിട്ടിയത് മാത്‍സ് കോമേഴ്‌സ്. തീർന്നു….. !!!!

ഓരോ സ്കൂളുകളും പ്രധാനവിഷയങ്ങൾക്ക് പുറമെ നൽകുന്ന കോംപ്ലി മെന്ററി വിഷയങ്ങൾ ഏതൊക്കെയെന്നു അന്വേഷിച്ചു കണ്ടെത്തുക.

ഹയർ സെക്കന്ററിയിൽ വൊക്കേഷണൽ എന്ന തരാതിരിവും ഉണ്ട്. സാധാരണ ഹയർ സെക്കന്ററിയിൽ നിന്നും വ്യത്യസ്തമായി തൊഴിൽ അധിഷ്ഠിതമാണ് ഈ കോഴ്സുകൾ.

ഇതൊന്നുമല്ലാതെ പോളിടെക്‌നിക്, ITI തുടങ്ങി നിരവധി കോഴ്സുകൾ ഉണ്ട്. ( നിരവധി ഉപയോഗപ്രദമായ യൂട്യൂബ് വീഡിയോകൾ ലഭ്യമാണ്. അവ കണ്ടാൽ ഇതിനെക്കുറിച്ചു കൂടുതൽ ധാരണ വരും. )

 • രക്ഷിതാക്കളോട് :
  കുട്ടികളുടെ താൽപര്യം ചോദിച്ചു അറിയുക. ഗ്രൂപ്പുകളെകുറിച്ച് കുറിച്ച് മനസ്സിലാക്കാൻ അവരെ സഹായിക്കുക.
  മറ്റു കുട്ടികളുമായി അവരെ താരതമ്യപ്പെടുത്താതിരിക്കുക. നിങ്ങളുടെ താൽപര്യം അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അവർ അവർക്കിഷ്‌ട്ടമുള്ള വിഷയം പഠിക്കട്ടെ. സ്ഥലത്തെ പ്രധാന ദിവ്യത്തി എന്ന നിലയിൽ എന്നോട് വിളിച്ച് ചോദിക്കുന്ന രക്ഷിതാക്കളോട് ഞാൻ ഒന്നേ പറയാറുള്ളു. ഏത് വിഷയം എടുക്കണം എന്ന് ആദ്യം സ്വന്തം മക്കളോടാണ് ചോദിക്കേണ്ടത്. ആ കുട്ടിയെ പറ്റി യാതൊരു ധാരണയുമില്ലാത്ത ഞാൻ എങ്ങനെ ഒരു ഗ്രൂപ്പ്‌ നിർദ്ദേശിക്കും??
 • സ്കൂളുകളോട് :
  ഒൻപതാം ക്ലാസിനേക്കാൾ ഒരിത്തിരി അധികം പഠിക്കാനുണ്ട്, പരീക്ഷ പൊതുപരീക്ഷയാണ് എന്നതൊഴിച്ച് SSLC പരീക്ഷക്ക് ഒരു അമാനുഷിക പരിവേഷം നൽകാതിരിക്കുക.
  മാസാമാസം പരീക്ഷകളുടെ കൂമ്പാരം ഇട്ടുകൊടുത്തു സ്ട്രെസ് കൂട്ടുന്നതിന് പകരമായി…. ഇത് വെല്യേ പണിയുള്ള പണിയൊന്നുമല്ല എന്ന രീതിയാണ് നല്ലത്.

ഹയർ സെക്കന്ററി ഉള്ള സ്കൂളുകൾ ആണെങ്കിൽ.. 10 ലെ കുട്ടികൾക്ക് അവസാനമാസങ്ങളിൽ ഗ്രൂപ്പുകളെകുറിച്ച് ഒരു ക്ലാസ്സ്‌ കൊടുക്കാം. ഹയർ സെക്കന്ററിയിലെ വിദ്യാർത്ഥികളോ അല്ലെങ്കിൽ അധ്യാപകർ തന്നെയോ ഇതിനു നേതൃത്വം വഹിക്കാം.

A+ കളും സമ്പൂർണ്ണ വിജയവും ഒരു ഫുൾ സ്റ്റോപ്പ്‌ അല്ല, അടുത്ത പടിയിലേക്ക് കൃത്യമായ ലക്ഷ്യത്തോടെ കുട്ടികൾ എത്തുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുക.

 • സംഘടനകളോടും ക്ലബ്ബ്കളോടും :
  A+ അഭിനന്ദനങ്ങൾ അനിവാര്യമാണ്. അതിന്റെ കൂടെ തന്നെ നാട്ടിലെ കുട്ടികളെ വിളിച്ചു ചേർത്തു അടുത്ത പടിയിലേക്കു കടക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നിങ്ങൾക്ക് കൊടുക്കാം.A+ കിട്ടിയവർ മാത്രമല്ല, പരീക്ഷയെഴുതിയവർ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. തോറ്റു പോയവർ ഉണ്ടെങ്കിൽ അവരെ കൈപിടിച്ചു കൂടെ നിർത്തുക. ജയിക്കാനായി സഹായിക്കാം. സെ പരീക്ഷക്ക് വേണ്ടി വേണ്ട സഹായങ്ങൾ ചെയ്യാം.

ഇത്ര ലാഘവത്തോടെ പറഞ്ഞു തീർക്കേണ്ട ഒരു വിഷയം അല്ല ഇത്. ഒരു സുഹൃത്ത്‌മായി (Sreejith V Unni) നടത്തിയ ചർച്ചയിൽ ഉയർന്നു വന്ന ഒരു പ്രധാനപെട്ട നിർദ്ദേശം APTITUDE ടെസ്റ്റ്‌കളെ കുറിച്ചാണ്. സ്റ്റേറ്റ് പ്ലാനിങ് ബോർഡ്‌ സംഘടിപ്പിക്കുന്ന പിജി വിദ്യാർത്ഥികൾക്കായുള്ള ഇന്റെർഷിപ് ൽ ഈ വിഷയങ്ങൾ ഞാൻ ഒരു റിസർച്ച് പ്രൊപോസൽ ആയി അയച്ചിട്ടുണ്ട്. അതിലും കൂടുതലായി അതിഗൗരവത്തോടെ കാണേണ്ട ഒരു വിഷയത്തെ എന്ത് കൊണ്ട് ആരും ഇന്നേവരെ ഉയർത്തികൊണ്ട് വരുന്നില്ലെന്ന് അതിശയിക്കുന്നു.ഈ എഴുതിയതിനേക്കാൾ അശ്രദ്ധമായി അത്രയും ലാഘവത്തോടെ അലസമായി തന്നെയാണ് ഏകജാലകം ഇവിടെ നടന്നുപോകുന്നത്. തെറ്റായി എടുക്കുന്ന തീരുമാനങ്ങൾ കാരണം എവിടെയും എത്താതെ പോവുന്ന കഴിവുള്ള കുട്ടികൾ ഒരുപാടാണ് ( നമ്മളെ കുറിച്ച് നമുക്ക് തന്നെ പറയാം. )!!!

Published by neethuaruvi

I am most afraid of being ordinary

9 thoughts on “ഏകജാലകം

 1. ചില സാഹചര്യങ്ങളിൽ എത്തി തിരിഞ്ഞു നോക്കുമ്പോൾ ആയിരിക്കും ആർക്കൊക്കെയോ വേണ്ടി നമ്മുടെ ഇഷ്ടങ്ങളെ മാറ്റി എടുത്തതിലെ നിസ്സാരതയെ തിരിച്ചറിയുക… നമ്മുടെ സ്വപ്‌നങ്ങളെയും നമ്മുടെ പാതകളെയും മറ്റൊരാളുടെ തീരുമാനത്തിന് വിട്ടു കൊടുക്കാതിരിക്കുക… neethuaruvi നിന്റെ ആശയത്തിനും അക്ഷരത്തിനും കാലം നിന്നോട് കടപ്പെട്ടിരിക്കുന്നു

  Liked by 1 person

 2. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. You did a good job neethzz.

  ശരിയായ അറിവ് ഇല്ലായ്മ മൂലം ഒരു വർഷം വെറുതെ നശിപ്പിച്ചു കളഞ്ഞ ആളെന്ന സ്ഥിതിക്ക് എന്റെ ഒരു അനുഭവം തന്നെ കുറിക്കുന്നു. പത്താം ക്ലാസ്സു കഴിഞ്ഞ് ഇഷ്ടമുള്ള സബ്ജെക്ട് തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്ലസ് ടു വിനു ശേഷവും എടുക്കുന്ന തീരുമാനം വളരെ പ്രധാനപെട്ടതാണ്. ഞാൻ +2 കഴിഞ്ഞ് ഏത് ഫീൽഡിൽ പോകണമെന്ന് എനിക്ക് ധാരണ ഉണ്ടായിരുന്നു പക്ഷെ ഏത് കോളേജിൽ പഠിക്കണം എവിടെയാണ് ഫീസ് ഇളവുകൾ ഉള്ളത് NCC, NSS പോലുള്ള സംഘടനകൾ ഏതൊക്കെ കോളേജുകളിൽ ഉണ്ട് എന്ന അവബോധം ഒന്നും എനിക്കില്ലായിരുന്നു ചോദിക്കാൻ ഉള്ളവരോടൊക്കെ ചോദിച്ചു പക്ഷെ പലരും പറഞ്ഞു തന്നതൊന്നും എനിക്കു പ്രയോജനപ്പെടുന്നവ ആയിരുന്നില്ല അങ്ങനെ ആദ്യം ഞാൻ ചെന്ന് പെട്ടത് വമ്പൻ സ്രാവുകൾ ഒക്കെ പഠിക്കുന്ന ഒരു പ്രൈവറ്റ് കോളേജിൽ ആണ് അവിടെ ചെന്ന് കുറച്ചു കഴിഞ്ഞാണ് നമുക്ക് താങ്ങാവുന്നതിനേക്കാൾ വലിയ ഫീസാണ് അവിടെ എന്നു മനസിലായത്. ഞാൻ പറഞ്ഞു വരുന്നത് എന്തെന്ന് വെച്ചാൽ +2 വിനു ശേഷം വളരെ അധികം ശ്രദ്ധയോടെ വേണം അടുത്ത സ്റ്റെപ് എടുക്കാൻ എന്നാണ്. മാർക്ക്‌ കുറവാണെന്നും അഡ്മിഷൻ ക്ലോസ് ചെയ്യും എന്നുള്ള പേടി കൊണ്ടും ഒക്കെ പ്രൈവറ്റ് കോളേജുകളിൽ തല വയ്ക്കുന്നതിന് മുൻപ് നല്ല പോലെ അന്വേഷിക്കുക എയ്ഡഡ് കോളേജുകളിലും ഗവണ്മെന്റ് കോളേജുകളിലും ഒക്കെ. എനിക്ക് പറ്റിയ അബദ്ധം ആരും ആവർത്തിക്കാതെ ഇരിക്കുക. നമുക്ക് ദഹിക്കുന്ന രീതിയിലുള്ള ഉത്തരം കിട്ടുന്നത് വരെ അന്വേഷിക്കണം എടുത്ത് ചാടരുത്. കുടുതലും മുതിർന്ന ടീച്ചേഴ്സിൽ നിന്നും, പരിജയ സമ്പന്നരായ ഒരുപാട് പേർ ഇന്ന് ക്യാരീർ ഗൈഡൻസ് ക്ലാസുകൾ നടത്തുന്നുണ്ട് അവരിൽ നിന്നും ഒക്കെ അഭിപ്രായങ്ങൾ, വിവരങ്ങൾ ഒക്കെ ശേഖരിച്ചു ശരിയായ തീരുമാനം എടുക്കുക.
  All d best.

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: